മുഹമ്മദ് നബി ഒരിയ്ക്കല്‍ ശിഷ്യന്മാരോട് പറഞ്ഞു:
"ദൈവം ആദിയില്‍ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് സമനിലയില്ലാതെ ഇളകിക്കൊണ്ടിരുന്നു.ഭൂമിയുടെ ചലനം നിര്‍ത്തുവാനായി ദൈവം അവിടവിടെയായി പര്‍വതങ്ങള്‍ സൃഷ്ടിച്ചു.ഈ അചലങ്ങളെ കണ്ട ദൈവദൂതന്മാര് ദൈവത്തോട് ചോദിച്ചു:
"ദൈവം ആദിയില്‍ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് സമനിലയില്ലാതെ ഇളകിക്കൊണ്ടിരുന്നു.ഭൂമിയുടെ ചലനം നിര്‍ത്തുവാനായി ദൈവം അവിടവിടെയായി പര്‍വതങ്ങള്‍ സൃഷ്ടിച്ചു.ഈ അചലങ്ങളെ കണ്ട ദൈവദൂതന്മാര് ദൈവത്തോട് ചോദിച്ചു:
"ഈ അചലങ്ങളെക്കാളും ഇളകാത്തതും ശക്തിയുള്ളതായും അങ്ങയുടെ സൃഷ്ടിയില്‍ വല്ലതും ഉണ്ടോ?"
"ഇരുമ്പിന് പര്‍വതങ്ങളെക്കാള്‍ ശക്തിയുണ്ട്.അതിന് പര്‍വതങ്ങളെ ഇടിച്ച് താഴ്ത്താന്‍ സാധിക്കും."
"ഇരുമ്പിനെക്കാള് ശക്തിയുള്ളതെന്താണ്?"
"അഗ്നി;അതു ഇരുമ്പിനെ ഉരുക്കി ദ്രവമാക്കുന്നു."
"അഗ്നിയെക്കാള്‍ ശക്തിയുള്ളതോ?"
"അഗ്നിയെക്കാള്‍ ശക്തിയുള്ളതോ?"
"വെള്ളം;വെള്ളമൊഴിച്ചാല്‍ അഗ്നി കെട്ടു പോകുന്നു"
"അപ്പോള്‍ വെള്ളത്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശക്തി ഉള്ളത് അല്ലേ?"
"അല്ല.വായു വെള്ളത്തില്‍ വലിയ ചലനങ്ങള്‍ ഉളവാക്കുന്നു."
"സദാഗതിയായ വായുവിനേക്കാള്‍ ശക്തിയുള്ളത് എന്തെങ്കിലും ഉണ്ടോ?".
"ഉണ്ട്.ദാനം ചെയ്യുന്ന നല്ല മനുഷ്യന്.അവന്റെ വലതു കൈ കൊണ്ട് ചെയ്യുന്ന ദാനം ഇടത് കൈ അറിയുന്നില്ലെങ്കില്‍ അവന് സര്‍വ്വത്തെയും ജയിക്കാന്‍ കഴിയും"
"എന്തൊക്കെയാണ് ദാനങ്ങള്‍"? എല്ലാ സല്ക്കര്മ്മങ്ങളും അവ എത്ര തന്നെ ചെറുതായാലും ദാനങ്ങളാണ്.നിന്റെ സഹോദരനെ കണ്ടാല്‍ മന്ദഹസിക്കുന്നതും വഴി പോകുന്നവന് നേര്‍വഴി പറഞ്ഞ് കൊടുക്കുന്നതും ദാഹിച്ചവന് വെള്ളം കൊടുക്കുന്നതും എല്ലാം ദാനങ്ങളാണ്."
"ഒരു മനുഷ്യനു പരലോകത്തുള്ള ധനം ഈ ലോകത്തില്‍ അവന് മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്ത സല്ക്കര്മ്മങ്ങളാണ്.അവന് എന്തു മാത്രം ധനമാണ് ഇവിടെ സമ്പാദിച്ച് വച്ചിട്ട് പോയത്?" എന്നാണ് ഒരു മനുഷ്യന്റെ മരണശേഷം മറ്റുള്ളവര്‍ ചോദിക്കുക.
10 comments:
“വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് അറിയരുത്!”..ഇന്നതെ “വിത് ക്യാമറ ചാരിറ്റി കാലഘട്ടത്തിൽ ഇതിനെത്രമാത്രം മൂല്യമുണ്ടെന്നറിയില്ല..”
ജീവിതത്തില്‍ സമ്പാദിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മനുഷ്യന് ചിലപ്പോള്‍ പല കാര്യങ്ങളും മറന്നു പോകുന്നു.ഇനി സമ്പാദിച്ചു അധികമായാലോ ആരാധനകള്‍ക്കു പോലും സമയം കണ്ടെത്താന്‍ സമയം ലഭിക്കാതെ പോകുന്നു.ഇന്ന് സല്‍കര്‍മങ്ങള്‍ ചെയ്താല്‍ നാളെ തീര്‍ച്ചയായും പരലോകത്ത് നമുക്കത് ലഭിക്കും എന്നതില്‍ സംശയമില്ല.റെജിയുടെ വിവരണം നന്നായി....
വളരെ വലിയ പ്രസക്ത ചിന്ത നല്കിയ വായന തന്നതിന് നന്ദി
ചിന്താവിഷയം പഴയതാണെങ്കിലും വീഞ്ഞിന് തുല്യം. പഴയവീഞ്ഞ് പുതിയ കുപ്പിയിലാണെങ്കിലും വീര്യം കൂടുതലായിരിക്കും.
kathayekkal athile karyamanu nam manasirutti vayikkendath ennu thonnunnu.tax ozhivakkan vendi charitable trust ayi register cheythal ningalude kash labhikkam ennum und.udaharanathinu nammuude indian cricket control bord oru charitable trust anu.mahathaya danathe avahelikkunnathinu tulyamalle ethokke?
സത്യം, ദാനം, ധർമ്മം, നീതി സമം മോക്ഷം.മോക്ഷത്തെ കാംക്ഷിച്ച് പ്രവർത്തിക്കുന്നതിലൂടെ നാം സമ്പൂജ്യരാവുന്നു എന്നത് മഹാത്മാക്കളിലൂടെ മനസ്സിലാക്കേണ്ടത്. സൽക്കർമ്മങ്ങൾക്കുള്ള പ്രചോദനമാകട്ടെ ‘കഥക്കാല’ത്തിലെ ഈ ലക്കം. ആശംസകൾ....
കഥകളുടെ വസന്ത കാലം
ഇന്ന് അന്യം നിന്നു പൊകുന്ന നേരുകള്‍ ..
ദാനവും സല്ക്കര്മ്മവും ആര്‍ക്കാണ് ചിന്ത ..
വെട്ടിപിടിക്കുവാന്‍ പായുന്ന മനുഷ്യന്
കൂടേയുള്ളവനേയും എങ്ങനെ ചവിട്ടി താഴ്ത്താമെന്ന്
ഭക്ഷണം കഴിക്കുമ്പൊഴും , അവനേ അരാധിക്കുമ്പൊഴും
ചിന്തിക്കുന്ന മനുഷ്യന് , ആകുലത്കള് കുമിഞ്ഞ് കൂടുന്നുണ്ട്
അപ്പൊഴും നന്മ എന്നൊരു ചിന്ത മനസ്സില്‍ പൂക്കുന്നതുമില്ല ..
ദൈവം ഹൃദയത്തില്‍ വസിക്കുന്നു , ദൈവികം എന്നത്
അവനവന്റേ പ്രവര്‍ത്തികള്‍ തന്നെ .. ഒന്ന് ശ്രദ്ധിച്ചിരുന്നെകില്‍..
കൈമോശം വന്ന് പോയ എന്റെ പ്രിയപുസ്തകം. വിസ്താരമേറിയ ലോകത്തേക്കുള്ള എന്റെ പ്രവേശിക. ഓർമ്മിപ്പിച്ചതിനു നന്ദി.
വാനമ്പാടിയും പനിനീർപൂവും - ഓസ്കാർ വൈൽഡിന്റേത്, ദ ബെറ്റ് എന്നിവ പ്രതിക്ഷിക്കുന്നു.
നന്ദിയോടെ
""ഒരു മനുഷ്യനു പരലോകത്തുള്ള ധനം ഈ ലോകത്തില്‍ അവന് മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്ത സല്ക്കര്മ്മങ്ങളാണ്.അവന് എന്തു മാത്രം ധനമാണ് ഇവിടെ സമ്പാദിച്ച് വച്ചിട്ട് പോയത്?" എന്നാണ് ഒരു മനുഷ്യന്റെ മരണശേഷം മറ്റുള്ളവര്‍ ചോദിക്കുക.
"അവന് എന്ത് മാത്രം സല്‍ക്കര്‍മ്മങ്ങള്‍ ആണ് കൂടെ കൊണ്ട് വന്നിട്ടുള്ളത് ?"എന്നായിരിക്കും ദൈവദൂതന്മാര് ചോദിക്കുക."
..
..
Great..മാനവ സേവ തന്നെയാണ് മാധവസേവ.. മനുഷ്യജന്മം കൊണ്ട് സദ്-കര്‍മങ്ങള്‍ ചെയ്യാനായില്ലെങ്കില്‍ പിന്നെന്തിന്നാണ് മനുഷ്യ ജന്മം..പലരും പണത്തിനും സാമ്രാജ്യത്തിനും വേണ്ടി ജീവിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
നല്ല എഴുത്തിലൂടെ മനസിലേക്ക് പ്രകാശം തുറന്നു വിട്ട ഈ ലേഖനം അഭിനന്ദനീയം..
Post a Comment