Pages

കഥക്കാലം

Tuesday, September 21, 2010

ഇക്കാറസ്സിന്റെ ചിറകുകള്‍

ദിദാലസ്‌ അതി സമര്‍ഥനായ ഒരു കലാകാരന്‍ ആയിരുന്നു. അതിലുപരി ഒരു നല്ല കല്ലാശാരിയും.ക്രീറ്റിലെ രാജാവായ മിനോസ്‌ അയാളോട്‌ ഒരു വലിയ കോട്ട നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു."കോട്ടയ്ക്കകത്തെ വഴികള്‍ വളഞ്ഞു തിരിഞ്ഞതും ഒന്നിനെ മറ്റൊന്ന് പലയിടത്തും മുറിച്ച്‌ കടക്കുന്നതും ചുറ്റിത്തിരിഞ്ഞ്‌ പോവുന്നതും ആയിരിക്കണം." രാജാവ്‌ ആജ്ഞാപിച്ചു." അതിനകത്ത്‌ പെടുന്ന ഒരാള്‍ക്ക്‌ ഒരിക്കലും പുറത്ത്‌ കടക്കാന്‍ കഴിയരുത്‌".

ദിദാലസ്‌ കുഴഞ്ഞ്‌ മറിഞ്ഞ കുരുക്ക്‌ വഴികളുള്ള ഒരു ദുര്‍ഗ്ഗം നിര്‍മ്മിച്ചു. രാജാവ്‌ അത്‌ കണ്ടപ്പോള്‍ തികച്ചും സംതൃപ്തനായി. പക്ഷേ വളരെ നാള്‍ ചെല്ലുന്നതിന്‌ മുന്‍പ്‌ അവര്‍ തമ്മില്‍ എന്തിനോ പിണങ്ങി. മിനോസ്‌ രാജവ്‌ ദിദാലസിനെ ആ കോട്ടയ്ക്കുളില്‍ അടച്ചു. അയാളുടെ കൂടെ ബാലനായ മകന്‍ ഇക്കാറസുമുണ്ടായിരുന്നു.

തുറുങ്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദിദാലസ്‌ വളരെക്കാലം ശ്രമിച്ച്‌ കൊണ്ടിരുന്നു.അദ്ദേഹം അവസാനം തുരുങ്കില്‍ നിന്ന് പുറത്ത്‌ ചാടി.;പക്ഷേ ക്രീറ്റ്‌ ഒരു ദ്വീപായത്‌ കൊണ്ട്‌ തടവുകാര്‍ക്ക്‌ കടല്‍ കടന്നാലേ പൂര്‍ണ്ണരക്ഷ ലഭിക്കുകയുള്ളൂ.

രാജാവ്‌ കടല്‍ത്തീരത്തിന്‌ ചുറ്റും കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. "തുറമുഖത്ത്‌ നിന്ന് പുറപ്പെടുന്ന ഓരോ കപ്പലും യാത്ര തിരിക്കുന്നതിന്‌ മുന്‍പ്‌ കര്‍ശനമായി പരിശോധിക്കണം."രാജകല്‍പന ഇടിനാദം പോലെ മുഴങ്ങി.ദിദാലസ്‌ ഇത്‌ കേട്ട്‌ നിരാശനായി.എങ്ങനെ ആ ദ്വീപില്‍ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം ചുഴിഞ്ഞാലോച്ചിച്ചു.അവസാനം ആകാശത്തിലേക്ക്‌ അദ്ദേഹം തലയുയര്‍ത്തി നോക്കി.

"കരയുടെയും കടലിന്റെയും രാജാവായിരിക്കാം മിനോസ്‌.-ദിദാലസ്‌ ഓര്‍ത്തു. പക്ഷേ അയാള്‍ കടലിന്റെ രാജാവല്ലല്ലോ..ഞാന്‍ വായുവിലൂടെ ചിറകിന്മേല്‍ രക്ഷപ്പെടും."

ദിദാലസ്‌ വെളുത്ത്‌ കനം കുറഞ്ഞ തൂവലുകള്‍ ശേഖരിച്ച്‌ ഒരു കൂമ്പാരം ഉണ്ടാക്കി.അവ ചെറുതും വലുതുമായി തരം തിരിച്ചു.പിന്നീട്‌ ഏറ്റവും ചെറുതില്‍ തുടങ്ങി,അവ ഓരോന്നായി മെഴുക്‌ കൊണ്ട്‌ ബലമായി ഉറപ്പിച്ചു. വലിയ തൂവലുകള്‍ വന്നപ്പ്പ്പോള്‍ ചെരുതിന്റെ ഇടയിലൂടെ അവ തുന്നുപ്പിടിപ്പിച്ചു സുന്ദരമായ ഒരു ജോടി ചിറകുകള്‍ ഉണ്ടാക്കി.

പണി തീര്‍ന്നപ്പോള്‍ ദിദാലസ്‌ തന്റെ ചുമലുകളില്‍ ആ ചിറക്‌ വെച്ച്‌ കെട്ടി പൊക്കമുള്ള ഒരു സ്ഥലത്ത്‌ നിന്ന് താഴോട്ട്‌ ചാടി.തനിക്ക്‌ പറക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമായപ്പോള്‍ ആഹ്ലാദം കൊണ്ട്‌ അദ്ദേഹം മതി മറന്നു.അദ്ഭുദ സ്തബ്ധനായി നില്‍ക്കുന്ന മകന്‍ ഇക്കാറസിന്റെ അടുത്തേക്ക്‌ ആ പിതാവ്‌ പറന്നിറങ്ങി.

"എനിക്കും ചിറകുകളുണ്ടാക്കിത്തരൂ:-അങ്ങയെ ഞാനും സഹായിക്കാം ഇക്കാറസ്‌ അപേക്ഷിച്ചു.

ഇക്കാറസ്‌ തന്റെ അച്ഛന്‍ കൊണ്ട്‌ വന്ന തൂവലുകള്‍ തരം തിരിക്കാന്‍ തുടങ്ങി. ദിദാലസ്‌ അവ മെഴുക്‌ കൊണ്ട്‌ ഒട്ടിച്ച്‌ മുന്‍പത്തെപ്പ്പ്പോലെ രണ്ട്‌ ചിറകുകള്‍ കൂടി ഉണ്ടാക്കി.വിറക്കുന്ന കൈകള്‍ കൊണ്ട്‌ അദ്ദേഹം അത്‌ മകന്റെ ചുമലില്‍ ബന്ധിച്ചു.

ഇക്കാറസ്‌ തന്റെ വലിയ തൂവല്‍ച്ചിറകുകള്‍ നിയന്ത്രിക്കാന്‍ വളരെ വേഗം പഠിച്ചു.ഒരു വലിയ പക്ഷിയെപ്പോലെ മകന്‍ അവിടെയും ഇവിടെയും പറന്ന് കളിക്കുന്നത്‌ ദിദാലസ്‌ സന്തോഷത്തോടെ നോക്കി നിന്നു.

മകനും കൂടി സമര്‍ഥമായി ചിറകുകള്‍ കൈകാര്യം ചെയ്യാമെന്നായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ദിദാലസ്‌ തയ്യാറാക്കി.

"സൂര്യനുദിക്കുമ്പോള്‍ നമുക്ക്‌ പുറപ്പെടണം".ദിദാലസ്‌ മകനോട്‌ പറഞ്ഞു. "കടല്‍ താണ്ടി മറുകരയില്‍ പറന്നെത്താന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിയിരിക്കുന്നു.ഇക്കാറസ്‌ നീ സുഖമായുറങ്ങി നാളെ നേരത്തേ എഴുനേല്‍ക്കൂ."

സൂര്യനുദിച്ചപ്പോള്‍ ദിദാലസ്‌ ചിറകുകള്‍ സ്വയം വരിഞ്ഞ്‌ കെട്ടി;എന്നിട്ട്‌ മകന്റേത്‌ കെട്ടിക്കൊടുകുക്കയും ചെയ്തു.

"എന്നെ അനുഗമിച്ചാല്‍ മതി.വളരെ താണ്‌ പറക്കരുത്‌.കടല്‍ത്തിരകളില്‍ നിന്ന് തെറിക്കുന്ന ജലകണങ്ങള്‍ വീണ്‌ ചിറകുകള്‍ നനഞ്ഞ്‌ പോകും.തൂവലുകള്‍ കട്ട പിടിക്കാന്‍ അത്‌ കാരണമാകും..വളരെ ഉയരത്തിലും പറക്കരുത്‌. കാരണം സൂര്യന്റെ ചൂടെല്‍ക്കുമ്പോള്‍ ചിറകിലെ മെഴുകുരുകി താഴെ വീഴാനിടയാകും.മധ്യ മാര്‍ഗ്ഗത്തിലൂടെ പറക്കുന്നതാണ്‌ സുരക്ഷിതം."

ഈ ഉപദേശം നല്‍കിയ ശേഷം ദിദാലസ്‌ പറന്നുയര്‍ന്നു.ആവേശഭരിതനായി പുത്രനും അദ്ദേഹത്തെ പിന്തുടര്‍ന്നു. വയലുകള്‍ക്കും മലകള്‍ക്കും മേലെ അവരങ്ങനെ പറന്നുയര്‍ന്നു.ആട്ടിടയന്മാരും ഉഴവുകാരും അദ്ഭുദകരമായ ആ കാഴ്ച അമ്പരപ്പോടെ നോക്കി നിന്നു.

"അതാ രണ്ട്‌ ദേവന്മാര്‍ പറന്ന് പോകുന്നു." കാഴ്ചക്കാര്‍ വിളിച്ച്‌ പറന്നു.ഭക്തിപൂര്‍വ്വം ജനങ്ങള്‍ മുട്ട്‌ കുത്തി.

ദിദാലസും ഇക്കാറസും ആ ദ്വീപ്‌ പിന്നിട്ടു.കടലിന്‌ മീതേ പറക്കാന്‍ തുടങ്ങി.ഇക്കാറസ്‌ സന്തോശവും ആവേശവും കൊണ്ട്‌ മതി മറന്നു. തന്റെ വലിയ ചിറകുകള്‍ തികച്ചും സുരക്ഷിതമാണെന്ന ബോധത്തോടെ ആ യുവാവ്‌ കൂടുതല്‍ ഉയരത്തിലേക്ക്‌ പൊങ്ങി. തണുത്ത്‌ വിറച്ചിരുന്ന അവന്‌ സൂര്യന്റെ ചൂട്‌ വളരെ സൗഖ്യം നല്‍കി; അതോടെ അവന്റെ ആവേശം നിയന്ത്രണാതീറ്റം ആയി. കൂടുതല്‍ ഉയരത്തിലേക്ക്‌ പറക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.

ഇക്കാറസ്‌ നില വിട്ട്‌ ആകാശത്തിലുയര്‍ന്നു.ചൂട്‌ കൂടിക്കൂടി വന്നു.ചിറകുകള്‍ കൂട്ടിയൊട്ടിച്ചിരുന്ന മെഴുക്‌ സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു.;തൂവലുകളുടെ ബന്ധം അയഞ്ഞു. അവ ഓരോന്നായി താഴോട്ട്‌ പൊഴിഞ്ഞ്‌ വീണ്‌ തുടങ്ങി.ഇക്കാറസ്‌ ഭയത്തോടെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും കയ്യിട്ട്‌ തല്ലി.പക്ഷേ അവനെ താങ്ങാന്‍ ആ ചിറകുകള്‍ക്ക്‌ കഴിയാതെ ആയി.ഇക്കാറസ്‌ നിയന്ത്രണം വിട്ട്‌ താഴോട്ട്‌ പോരുകയാണ്‌ .താഴോട്ട്‌;..വീണ്ടും താഴോട്ട്‌.....അവസാനം ആര്‍ത്തനാദത്തോടെ അയാള്‍ സമുദ്രത്തില്‍ പതിച്ചു.;തിരമാലകള്‍ അവനെ വിഴുങ്ങി.

തന്റെ പുത്രന്‍ പിറകില്‍ തന്നെ ഇല്ലേ എന്നറിയാന്‍ ദിദാലസ്‌ തിരിഞ്ഞ്‌ നോക്കി.മകനെ അവിടെയെങ്ങും കാണാനില്ല.ഭയന്ന് വിറച്ച്‌ ദിദാലസ്‌ നിലവിളിച്ചു. "ഇക്കാറസ്‌,ഇക്കാറസ്‌, എന്റെ പൊന്നുമകനേ നീയെവിടെ?"

ഒരു മറുപട്ടിയും ഇല്ല.! നിരാശയോടെ ദിദാലസ്‌ താഴോട്ട്‌ കുതിച്ചു.ജലനിരപ്പിന്‌ മീതേ വട്ടമിട്ടു പറന്ന് അവിടെയെല്ലാം തിരഞ്ഞു. അങ്ങു ദൂരെ തിരമാലകളില്‍ തന്റെ പുത്രന്റെ ചിറകുകളിലെ തൂവലുകള്‍ ഒഴുകി നടക്കുന്നത്‌ ആ പിതാവ്‌ നിറഞ്ഞ കണ്ണുകളൊടെ കണ്ടു.

പുത്രന്‍ മുങ്ങി മരിച്ചുവെന്ന് ദിദാലസിനു മനസ്സിലായി. ആ വേര്‍പാട്‌ അസഹ്യമായിരുന്നു.പുത്രന്റെ മൃതദേഹം കണ്ട്‌ പിടിച്ച്‌ ദിദാലസ്‌ കരയെക്കെത്തിച്ചു.മകന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി ആ കടലിന്‌ ഇക്കാറിയന്‍ കടല്‍ എന്ന് അദ്ദേഹം പേരിട്ടു. ആ പേര്‌ ഇന്നും നില നില്‍ക്കുന്നു.

12 comments:

kaattu kurinji said...

Deedalus & Ikkarus are Greek Mythologycal Charectors.

My first Contribution to "Kadhakkaalam"

ചെറുവാടി said...

ഈ സമര്‍പ്പണത്തിന് ആദ്യത്തെ കമ്മന്റ് എന്റെ വകയാകട്ടെ.
എല്ലാ ആശംസകളും നേരുന്നു.

വിനുവേട്ടന്‍|vinuvettan said...

പുതിയ സംരംഭം എന്തുകൊണ്ടും ഉചിതമായി... ആശംസകള്‍ ...

കാട്ടുപൂച്ച said...

കുറെ ശാസ്ത്രീയ തത്വങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അഹങ്കാരം ഉയര്ച്ചയില്‍നിന്നും താഴ്ച്ചയിലെക്കുള്ള പതനത്തിനു വഴിയൊരുക്കും എന്നുള്ള സത്യം മനസിലാക്കാനും യുക്തമായ കുട്ടിക്കഥ . എല്ലാം ഇങ്ങു പോരട്ടെ

ശ്രീ said...

നല്ല കഥ.

Anonymous said...

nice

Jishad Cronic said...

ആശംസകള്‍...

വി.എ || V.A said...

ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവുമൊക്കെ ഇന്നത്തെ തലമുറയ്ക്കും പുതിയ എഴുത്തുകാർക്കും പ്രചോദനമാവട്ടെ. ഞാനും ഒന്നു ശ്രമിച്ചു, സമയം തീരെ കിട്ടുന്നില്ല. ഇപ്പോൾ, വഴി ഒന്നു മാറ്റിനോക്കുന്നു... എന്റെ ഹൃദയംഗമമായ ആശംസകൾ....... (ചില ചെറിയ അക്ഷരത്തെറ്റുകൾ വലിയ അർഥവ്യത്യാസമുണ്ടാക്കും,ഒന്നുകൂടി എഡിറ്റിൽ കൊണ്ടുവന്ന് തിരുത്തി പബ്ലിഷ് ചെയ്യുക.പറഞ്ഞതിന് ക്ഷമിക്കണം.) സമയം കിട്ടുമ്പോൾ എന്റെ ലേഖനത്തിലൂടെ ഒന്ന് ഓടിനോക്കുക. ഞാൻ ഈ വീട്ടിൽ വന്നിരിക്കുന്നു... ആശംസകൾ....

kaattu kurinji said...

Dears...

Many Thanks for the waarm Welcome..
Indeed It is inspiring me to publish more...

Dear Cheru vadi " Thanks for the first commetn.Expect your presence always.

Vinuvettaa: Thanks kadhkal kuttikalkku koodi pranju kodukkumallooo..alle

Kattu poocha: one by one ..sure..

Thanks Sree.. Expect u always here

Thanks Anonymus & Jishad

Dear V.A.

Heartfelt thanks for the encouragement. Theerchayaayum thettukal thirthunnund..ath choondikkanichathinu pratyeka nandi..

sulekha said...

njan veendum kuttiyakunnu.ineem ineem kadha paranju tarane.puthumayulla aasayathinu nooru poochendukal irikkate

$.....jAfAr.....$ said...

പുതുമയുള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.......
ആശംസകള്‍...........

kaattu kurinji said...

കൂട്ടുകാരെ.. പ്രോല്സാഹങ്ങള്‍ക്ക് നന്ദി..കഥക്കാലം വീണ്ടും പുഷ്പിക്കുമെണ്ണ്‍ വാക്ക് തരുന്നു..