വളരെ നേരം കഴിഞ്ഞിട്ടും ശംഖന് വരുന്ന മട്ട് കണ്ടില്ല.വിശപ്പ് സഹിക്കാന്‍ വയ്യാതെ ആയി,കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം ആശ്രമത്തിന്റെ ഉള്ളില്‍ കയറി,ശംഖന് വച്ചിരുന്ന ആഹാരം എടുത്ത് കഴിച്ചു.വീണ്ടും കാത്തിരുന്നു.വളരെ കഴിഞ്ഞപ്പോള്‍ ശംഖന് വന്നു.
അനുജനെ കണ്ടപ്പോള്‍ ശംഖന് സന്തോഷമായി.രണ്ട് പേരും കൂടി ആശ്രമത്തില്‍ കടന്നിരുന്നു.പക്ഷേ ശംഖന് ആഹാരം കഴിക്കാന്‍ നോക്കിയപ്പോള്‍ താന്‍ വച്ചിരുന്ന ആഹാരപദാര്‍ഥങ്ങള്‍ കണ്ടില്ല.
"വിശപ്പ് ദുസ്സഹമായപ്പോള്‍ ഞാന്‍ ഭക്ഷിച്ചു." അല്‍പ്പം ലജ്ജയോടെ ലിഖിതന്‍ പറഞ്ഞു. ശംഖന്റെ നെറ്റി ചുളിഞ്ഞു. "ഒരാള്‍ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ അവിടെ നിന്ന് എന്തെങ്കിലും എടുക്കുന്നത് മോഷണമാണ്.അതനുസരിച്ച് നീ ഇപ്പോള്‍ മോഷ്ടാവ് ആണ്."
കുറ്റബോധത്തോടെ ലിഖിതന്‍ ജ്യേഷ്ഠനോട് ചോദിച്ചു."മഹാത്മന്, ഞാനിനി എന്ത് ചെയ്യണം?"
ശംഖന് പറഞ്ഞു."ഉടന്‍ തന്നെ രാജാവിന്റെ അടുക്കല്‍ ചെന്ന് മോഷ്ടാവിനുള്ള ശിക്ഷയും വാങ്ങി വരണം.എന്നിട്ട് മതി ബാക്കി കാര്യം"
ലിഖിതന്‍ ജ്യേഷ്ഠനെ വണങ്ങി പുറപ്പെട്ടു.ലിഖിതമഹര്‍ഷി കൊട്ടാരത്തിലേക്ക് വരുന്ന വിവരം രാജാവ് അറിഞ്ഞു.രാജാവ് പരിവാരസമേതം എഴുന്നള്ളി ആ തപോധനന്റെ കാല്ക്കല് വീണു.
ലിഖിതന്‍ പറഞ്ഞു."ഇന്ന് ഞാന്‍ യാതൊരു സ്വീകരണവും അര്‍ഹിക്കുന്നില്ല.ഞാനൊരു മോഷ്ടാവായിട്ടാണ് വന്നിരിക്കുന്നത്.അത് കൊണ്ട് കൈയാമം വച്ച് വേണം എന്നെ കൊണ്ട് പോകാന്‍"
രാജാവ് അമ്പരന്നു. ഋഷിശ്രേഷ്ഠാ,അങ്ങെന്നെ പരീക്ഷിക്കുകയാണോ? അങ്ങയെപ്പോലെയുള്ള ധന്യാത്മാക്കള്‍ ആണല്ലോ ധര്‍മ്മം നിലനിര്‍ത്തുന്നത്.അടിയനെ അവിടുന്ന് പരീക്ഷിക്കരുത്"
പക്ഷേ, തന്നെ കൈയാമം വെച്ച് തന്നെ കൊണ്ട് പോകണമെന്ന് നിര്‍ബന്ധിച്ചു ആ യതിവര്യന്.ദു:ഖഭാരത്തോടെ രാജാവ് അതിന് സമ്മതിച്ചു. ഉണ്ടായ സംഭവം എല്ലാം ലിഖിതന്‍ വിവരിച്ചു.
"അങ്ങ് ഏറ്റവും വലിയ മോഷ്ടാവിന് എന്ത് ശിക്ഷയാണ് നല്‍കുക?"മഹര്‍ഷി ദൃഢസ്വരത്തില്‍ ചോദിച്ചു."മോഷ്ടാവിന്റെ കൈപ്പത്തികള്‍ വെട്ടിക്കളയും." രാജാവ് അറിയിച്ചു. "ശരി, എന്നാല്‍ ആ ശിക്ഷ ഞാന്‍ ദക്ഷിണയായി ആവശ്യപ്പെടുന്നു.
താമസമുണ്ടായില്ല.രാജകല്പന അനുസരിച്ച് ലിഖിതമഹര്‍ഷിയുടെ രണ്ട് കൈപ്പത്തികളും കിങ്കരന്മാര് വെട്ടി താഴെയിട്ടു.
രക്തമൊലിക്കുന്ന കൈകളൂമായി മഹര്‍ഷി ഇറങ്ങി നടന്നു.ശംഖമഹര്‍ഷിയുടെ അടുത്തെത്തി.അദ്ദേഹം സന്തോഷത്തോടെ ലിഖിതനോട് ആചമനം കഴിച്ച് വരുവാനാജ്ഞാപിച്ചു.
കല്പനയനുസരിച്ച് ലിഖിതന്‍ വിധിപ്രകാരം ആചമനത്തിന് വേണ്ടി കൈകള്‍ പൊയ്കയില്‍ മുക്കി.കൈകള്‍ വെള്ളത്തില്‍ നിന്നുയര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി!താമരപ്പൂ പോലുള്ള കൈകള്‍ പൂര്‍വാധികം മനോഹരമായി നീണ്ട് വന്നിരിക്കുന്നു.!
ആചമനത്തിന് ശേഷം രണ്ട് പേരും ഒന്നിച്ച് ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ലിഖിതന്‍ ജ്യേഷ്ഠനോട് ചോദിച്ചു."അങ്ങയുടെ ആശ്രമത്തില്‍ കയറി മോഷണം നടത്തിയ എന്നെ എന്ത് കൊണ്ടാണ് അങ്ങ് ശിക്ഷിക്കാതിരുന്നത്?"
ശംഖന് പറഞ്ഞു."ഞാന്‍ നിന്റെ ദണ്ഡകന് അല്ല.ഇന്ദ്രിയനിയന്ത്രണം സാധിച്ച യതിയായ എനിക്ക് നിന്നോട് ക്രോധവും പാടില്ല.ധര്‍മം നടക്കണം അതാണ് വലുത്.ശിക്ഷിക്കേണ്ടത് രാജാവിന്റെ ജോലിയാണ്."
ലിഖിതന്റെ മുഖത്ത് ഒരു പ്രകാശം പരന്നു.
8 comments:
Frinds..
This small story is from the greatest Indian Epic "Mahabhaaratham".
So have a happy reading!!
Nannayitunde
നല്ലൊരു പാഠം.
mahhhhhhhhhhhha bharatham alle?itayirunnallo nammude nnadu .darmathinteyum neetiyudeym mahatwam vilichariyikkunna nalla katha.ate ippam malayalam showil kanunnillallo.uttaram kittate pala chodyangalum avideyund.
നല്ല സുന്ദരമായി ചുരുക്കിപ്പറഞ്ഞു, അല്ലേ? ആശംസകൾ..........
ലിഖിത മഹര്‍ഷിയുടേ ശിക്ഷ .. കൊള്ളാം കേട്ടൊ ..
സത്യത്തില്‍ ഞാനിപ്പൊഴാ ഇത് വായിക്കുന്നത്
ഇങ്ങനെയോരു കഥ ..
മൂല്യമുള്ളത് ... കൂടേ ഗുണപാഠവും ..
നന്ദീ ..റജീനാ .. ഈ നിഷ്കളങ്കമായ ഓര്‍മപെടുത്തലുകള്‍ക്ക് ..
ഈ പങ്കുവെക്കല്‍ നന്നായി. അതിനാല്‍ നല്ല ഗുണപാഠമുള്ള ഒരു കഥ വായിക്കാന്‍ പറ്റി... നന്ദി..
ഇന്നത്തെ കാലത്ത് കള്ളന്മാര്ക്ക് ശിക്ഷ കൊടുക്കാന്‍ രാജാവ് ഇത്തിരി കഷ്ടപ്പെടും..നമ്മുടെ രാജാക്കന്മാര് എല്ലാം കള്ളന്മാര്ക്ക് കഞ്ഞി വെച്ചവരല്ലേ...
അല്ലെ പൂവേ.
Post a Comment