Pages

കഥക്കാലം

Tuesday, September 21, 2010

"കഥക്കാലത്തിലേക്ക്‌" സ്വാഗതം

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌ ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

7 comments:

വി.എ || V.A said...

നാന്ദി കുറിച്ച്, ഗുരുവന്ദനം ചെയ്ത് അരങ്ങത്തേയ്ക്ക് വന്ന കഥാകാരീ...സ്വാഗതം. വിജയീ ഭവഃ ഇതുതന്നെ ധാരാളം, നമ്മുടെ പൂർവ്വീകരുടെ ആശീർവാദം ലഭിച്ചിട്ടുണ്ട്. ശക്തമായ ലേഖനങ്ങളും വായിച്ചു. ഇവിടെ വരാൻ താമസിച്ചുപോയല്ലോയെന്ന് ഇപ്പോളറിയുന്നു. നല്ല അറിവും അതിനൊത്ത ശൈലിയും. തുടർച്ചയായി എഴുതുക. ഭാവുകങ്ങൾ...ആശംസകൾ.........

കൊമ്പന്‍ said...

പിതാവില്‍ നിന്ന് കിട്ടിയ കഥയുടെ ചെപ്പു തുറന്നു ഒരായിരം കഥകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തരാന്‍ കഴിയട്ടെ

ഷബീര്‍ - തിരിച്ചിലാന്‍ said...

സ്വാഗതം... കഥകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

ഷാജു അത്താണിക്കല്‍ said...

വരട്ടെ കൂടുതല്‍
ആശംസകള്‍

നാമൂസ് said...

ഞാനും പ്രതീക്ഷയിലാണ്.
രത്ന ഗര്‍ഭ ധരിച്ച കടലാഴിയില്‍ നിന്നെന്ന പോലെ വരുന്ന നിന്റെ കഥ കേള്‍ക്കാന്‍.
കഥാകാലത്തെ വായിക്കാന്‍ ഞാന്‍ ഇവിടെയൊക്കെ ഉണ്ടാകുമെന്ന് വാഗ്ദത്തം.

പ്രവീണ്‍ ശേഖര്‍ said...

അച്ഛനും ഗുരുവും ഒരേ ഒരാള്‍..അഭിമാനിക്കാവുന്ന കാര്യം. എഴുത്തിന്റെ ലോകത്തില്‍ ശോഭിക്കാന്‍ കഴിയട്ടെ. ആശംസകള്‍ ...

നളിനകുമാരി said...

കഥ കഥ പറഞ്ഞു മകളെ നല്ല കഥാകാരിയാക്കിയ പിതാവിന് എന്റെ നമസ്കാരം.
പിന്നെ എന്റെ കുഞ്ഞു മക്കള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ ധാരാളം കഥകള്‍ എനിക്ക് തരുന്ന കുറിഞ്ഞി പൂവിനും.