"ദൈവം ആദിയില്‍ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് സമനിലയില്ലാതെ ഇളകിക്കൊണ്ടിരുന്നു.ഭൂമിയുടെ ചലനം നിര്‍ത്തുവാനായി ദൈവം അവിടവിടെയായി പര്‍വതങ്ങള്‍ സൃഷ്ടിച്ചു.ഈ അചലങ്ങളെ കണ്ട ദൈവദൂതന്മാര് ദൈവത്തോട് ചോദിച്ചു:
"ഈ അചലങ്ങളെക്കാളും ഇളകാത്തതും ശക്തിയുള്ളതായും അങ്ങയുടെ സൃഷ്ടിയില്‍ വല്ലതും ഉണ്ടോ?"
"ഇരുമ്പിന് പര്‍വതങ്ങളെക്കാള്‍ ശക്തിയുണ്ട്.അതിന് പര്‍വതങ്ങളെ ഇടിച്ച് താഴ്ത്താന്‍ സാധിക്കും."
"ഇരുമ്പിനെക്കാള് ശക്തിയുള്ളതെന്താണ്?"
"അഗ്നി;അതു ഇരുമ്പിനെ ഉരുക്കി ദ്രവമാക്കുന്നു."
"അഗ്നിയെക്കാള്‍ ശക്തിയുള്ളതോ?"
"അഗ്നിയെക്കാള്‍ ശക്തിയുള്ളതോ?"
"വെള്ളം;വെള്ളമൊഴിച്ചാല്‍ അഗ്നി കെട്ടു പോകുന്നു"
"അപ്പോള്‍ വെള്ളത്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശക്തി ഉള്ളത് അല്ലേ?"
"അല്ല.വായു വെള്ളത്തില്‍ വലിയ ചലനങ്ങള്‍ ഉളവാക്കുന്നു."
"സദാഗതിയായ വായുവിനേക്കാള്‍ ശക്തിയുള്ളത് എന്തെങ്കിലും ഉണ്ടോ?".
"ഉണ്ട്.ദാനം ചെയ്യുന്ന നല്ല മനുഷ്യന്.അവന്റെ വലതു കൈ കൊണ്ട് ചെയ്യുന്ന ദാനം ഇടത് കൈ അറിയുന്നില്ലെങ്കില്‍ അവന് സര്‍വ്വത്തെയും ജയിക്കാന്‍ കഴിയും"
"എന്തൊക്കെയാണ് ദാനങ്ങള്‍"? എല്ലാ സല്ക്കര്മ്മങ്ങളും അവ എത്ര തന്നെ ചെറുതായാലും ദാനങ്ങളാണ്.നിന്റെ സഹോദരനെ കണ്ടാല്‍ മന്ദഹസിക്കുന്നതും വഴി പോകുന്നവന് നേര്‍വഴി പറഞ്ഞ് കൊടുക്കുന്നതും ദാഹിച്ചവന് വെള്ളം കൊടുക്കുന്നതും എല്ലാം ദാനങ്ങളാണ്."
"ഒരു മനുഷ്യനു പരലോകത്തുള്ള ധനം ഈ ലോകത്തില്‍ അവന് മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്ത സല്ക്കര്മ്മങ്ങളാണ്.അവന് എന്തു മാത്രം ധനമാണ് ഇവിടെ സമ്പാദിച്ച് വച്ചിട്ട് പോയത്?" എന്നാണ് ഒരു മനുഷ്യന്റെ മരണശേഷം മറ്റുള്ളവര്‍ ചോദിക്കുക.