Pages

കഥക്കാലം

Monday, September 20, 2010

പെയ്തൊഴിയാത്ത ഒരു കഥക്കാലം..!

ഇത്‌ ഒരു തീര്‍ത്ഥാടനമാണ്‌, കഥകളുടെ കാലത്തിലേക്ക്.
പുസ്തകങ്ങളുടെ ലോകത്തേക്ക്‌ എന്നെ തുറന്നുവിട്ട ആദ്യ ഗുരുനാഥന്‍ ,
എന്റെ പിതാവിനുള്ള സ്നേഹസമര്‍പ്പണവും.

പിതാവില്‍ നിന്ന് എനിക്ക്‌ കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ്‌ "101 ബാലകഥകള്‍" എന്ന പുസ്തകം. എനിക്കൊപ്പം വളര്‍ന്ന അതിന്റെ താളുകള്‍ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. അവയെ കാലത്തിനുകൊടുക്കാതെ കാത്തുവക്കാനാണീ "കഥക്കാലം".

കഥ കേട്ട്‌ വളരാന്‍ ആഗ്രഹിക്കുന്ന എല്ലാകുട്ടികള്‍ക്കും..
പിന്നെ കഥയില്ലാതെ വളര്‍ന്ന് പോയ "വലിയ" കുട്ടികള്‍ക്കും..
പെയ്തൊഴിയാത്ത ഒരു കഥക്കാലം..!

6 comments:

Jazmikkutty said...

welcome! :)

Faisal Alimuth said...

ആശംസകള്‍ ..!
കഥനനയാന്‍ കാത്തിരിക്കുന്നു..!

ശ്രീ said...

നന്നായി.

എന്നാല്‍ താമസിയ്ക്കണ്ട

Unknown said...

കാത്തിരിക്കുന്നു.

ഉല്ലാസ് said...

കഥകളതിസാഗരം....

$.....jAfAr.....$ said...

ഒരിക്കലും പെയ്തൊഴിയാത്ത ഒരു കഥക്കാലംആശംസിക്കുന്നു.......

Best Wishes.